കൊച്ചി : ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇരവാദം ഉന്നയിച്ച് സംവിധായകൻ ആഷിഖ് അബു . റിമ കല്ലിംഗൽ വീട്ടിൽ നടത്തുന്ന ലഹരി പാർട്ടികളെക്കുറിച്ചായിരുന്നു ഗായിക സുചിത്ര വെളിപ്പെടുത്തിയത്. എന്നാൽ മുസ്ലീം നാമധാരികളായതിനാലാണ് തങ്ങൾക്കെതിരെ ആക്രമണം നടക്കുന്നതെന്നാണ് ആഷിഖ് അബുവിന്റെ വാദം .
ഞങ്ങളുടെ സിനിമാ സെറ്റുകളിൽ സിനിമയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പരിശോധിക്കട്ടെ. ആരാണ് ഈ കുറ്റകൃത്യം ചെയ്യുന്നതെന്ന കൃത്യമായ വിവരങ്ങൾ പുറത്തുവരട്ടെ. പിണറായി വിജയൻ മമ്മൂട്ടിയും മോഹൻലാലുമായി ചേർന്ന് ഫഹദ് ഫാസിലിന്റെ കരിയർ തകർക്കാനാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നൊക്കെയാണ് ആരോപണം. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കണം. രു അടിസ്ഥാനവുമില്ലാത്ത മറ്റു പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള ആളാണ് സുചിത്ര. മുസ്ലീം നാമധാരികൾക്കെതിരെ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണമാണിതെന്നുമാണ് ആഷിഖിന്റെ വാദം .
ലഹരിമരുന്ന് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് ആഷിഖ് ഈ ഇരവാദം ഉന്നയിച്ച് എത്തിയിരിക്കുന്നത് . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം സിദ്ധിഖ്, മുകേഷ്, മണിയൻ പിള്ള രാജു, ജയസൂര്യ തുടങ്ങിയ നിരവധി പേർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരുന്നു . എന്നാൽ ഇവരാരും മതത്തിന്റെ കൂട്ടുപിടിച്ച് ഇരവാദം ഉയർത്തി മുന്നോട്ട് വന്നിട്ടില്ല . ഇസ്ലാം വിശ്വാസിയായ സിദ്ദിഖും അതിന് മുതിർന്നില്ല എന്നിരിക്കെയാണ് ആഷിഖ് അബുവിന്റെ പുതിയ തൊടുന്യായം .