പീഡന പരാതി നൽകില്ലെന്നു പരസ്പരം കരാർ ഉണ്ടാക്കി ജീവിച്ചിട്ടും പിന്നെയും യുവതിയുടെ പരാതി; യുവാവിന് ജാമ്യം

Published by
Janam Web Desk

മുംബൈ: പീഡന പരാതി നൽകില്ലെന്നു പരസ്പരം കരാർ ഉണ്ടാക്കി ലിവിങ് ടുഗെദർ നടത്തിയ ജോഡികളിൽ യുവാവിനെതിരെ യുവതി പരാതി നൽകി. പ്രതിയാക്കപ്പെട്ട യുവാവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരുമിച്ചു ജീവിക്കുകയായിരുന്ന സാഹചര്യത്തിൽ ഉണ്ടാക്കിയ പരസ്പരം പീഡനപരാതി നൽകില്ലെന്ന ഇരുവരും തമ്മിലുള്ള കരാർ തെളിവായി സ്വീകരിച്ചാണു കോടതി നടപടി.

പാലിയേറ്റിവ് ജോലി ചെയ്യുന്ന 29 വയസ്സുകാരിയാണ് വാദി. സർക്കാർ ഉദ്യോഗസ്ഥനായ 46 വയസ്സുള്ള പങ്കാളിക്കെതിരെ പരാതി നൽകിയത്. ഇയാൾ.ഏറെ നാളായി ഒരുമിച്ചു കഴിയുകയായിരുന്നു ഇരുവരും. ഇരുവരും തമ്മിൽ തെറ്റിയപ്പോൾ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പരാതി നൽകി.

പക്ഷെ പരസ്പരം പീഡനപരാതി നൽകില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചു ജീവിക്കാൻ‌ തുടങ്ങിയതെന്ന് യുവാവ് വാദിച്ചു. ഈ കാരാർ കോടതിക്കു കൈമാറി. രേഖയിലെ ഒപ്പ് തന്റേതല്ലെന്ന വാദമാണ് യുവതി ഉയർത്തിയത്. പക്ഷെ കോടതി രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം പൂർത്തിയാകുന്നതുവരെ യുവാവിനെ അറസ്റ്റ് ചെയ്യരുത് എന്ന് വിധിക്കുകയായിരുന്നു.

Share
Leave a Comment