ഹിന്ദു പെൺകുട്ടികൾക്കായി ഹിജാബ് ചാലഞ്ചുമായി തമിഴ്നാട്ടിലെ യുട്യൂബ് ചാനൽ. തീവ്ര ഇസ്ലാമിസ്റ്റ് ചാനലായ അൽ കസ്‌വ, കസ്‌വ ടിവി എക്‌സ്‌ക്ലൂസീവ് എന്നീ ചാനലുകളാണ് വിവാദത്തിലായത്. ഹിന്ദു പെൺകുട്ടികളെ തേടി പിടിച്ച് ഹിജാഹ് ധരിക്കാൻ ചാലഞ്ച് ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ചാനലിന്റെ അവതാരകയായ ബിൻത് ഹനീഫ ഹിജാബ് ധരിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കുന്നത് കാണാം. കണ്ണുകൾ മാത്രം വെളിയിൽ കാണാവുന്ന രീതിയിൽ കറുത്ത ഹിജാബും പർദ്ദയും കൈയുറയുമാണ് അവതാരകയുടെ വേഷം. റോഡിലൂടെ നടന്നു പോകുന്ന പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ വെല്ലുവിളിക്കുകയും പെൺകുട്ടികൾ കറുത്ത ഹിജാബ് ധരിപ്പിക്കുന്നതും കാണാം. ചിലർ പർദ്ദയും ധരിക്കുന്നുണ്ട്. പിന്നാലെ പെൺകുട്ടികളുടെ പൊട്ട് അവതാരക നീക്കം ചെയ്തു. ഇതാണ് നിങ്ങൾക്ക് ചേരുന്ന വേഷം. ഇതിൽ നിങ്ങൾ സുന്ദരിയാണെന്നും ബിൻത് ഹനീഫ പറയുന്നു. ചാലഞ്ചിൽ സ്‌കൂൾ- കോളജ് വിദ്യാർത്ഥിനികളാണ് കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.
Hijab challenge ; Hindu girls are happily participating in it…
This is not fun, this is part of a big game…. This is how they brainwash Hindu girls.
pic.twitter.com/SKP2u4HfrS— Mr Sinha (@MrSinha_) September 3, 2024
ഇസ്ലാമിക ആചാരങ്ങൾ സാധാരണവൽക്കരിച്ച് മതപരിവർത്തനം എന്ന ലക്ഷ്യത്തോടെയാണ് യുട്യൂബ് ചാനൽ പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. ചാനലിന്റെ ഉള്ളടക്കം ഇത് ശരിവെക്കുന്നു.
സമൂഹ മാദ്ധ്യമങ്ങളിൽ അടുത്തിടെ ഹിജാബ് ചാലഞ്ചിന്റെ വീഡിയോകളും റിലുകളും
ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. തമാശയായി തോന്നാമെങ്കിലും അത്രയും നിർദോഷമായി ഇതിനെ കാണാൻ ആകില്ലെന്ന ആരോപണവും ശക്തമാണ്.