സോഷ്യൽ മീഡിയ താരവും ഡാൻസറുമായ മുടിയൻ എന്ന് ആരാധകർ വിളിക്കുന്ന ഋഷി എസ് കുമാർ വിവാഹിതനായി.
സുഹൃത്തായ ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്.
തുളസി ഹാരമണിഞ്ഞ് നിൽക്കുന്ന ഇരുവരുടെയും വിവാഹചിത്രങ്ങൾ ഋഷി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘
അവസാനം എന്റെ ബൂബൂ എന്റെ സ്വന്തമായി’ എന്ന അടിക്കുറിപ്പോടെയാണ് ഋഷി ചിത്രങ്ങൾ പങ്കിട്ടത്. കസവ് കരയുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്.
ബ്ലൗസിന്റെ സ്ലീവിലും ഷാളിന്റെ ബോര്‍ഡറിലും ഗോള്‍ഡന്‍ വര്‍ക്ക് ചെയ്തിരിക്കുന്ന കസവ് ചെക്ക് ഡിസൈൻ വരുന്ന ദാവണിയായിരുന്നു ഐശ്വര്യയുടെ വേഷം. ഇതിനൊപ്പം ആന്റിക് ജ്വല്ലറിയാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്.
പോസ്റ്റിന് പിന്നാലെ നവദമ്പതികൾക്ക് ആശംസകളറിയിച്ച് നിരവധിപേരും രംഗത്തെത്തിയിട്ടുണ്ട്.
ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ലാവൻഡൻ നിറത്തിലുള്ള ഇരുവരുടെയും വസ്ത്രങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളും വൈറലായിരുന്നു.