കണ്ണൂർ: അധ്യാപക ദിനത്തിൽ അധ്യാപകന് വിദ്യാർത്ഥികളുടെ ക്രൂരമർദനം. പള്ളിക്കുന്ന്
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്ലസ്ടു വിദ്യാർഥികളാണ് ഇംഗ്ലീഷ് അധ്യാപകനെ മർദിച്ച് അവശനാക്കിയത്.
സ്കൂളിൽ ഓണപ്പരീക്ഷ നടക്കുകയാണ്. പരീക്ഷയുടെ സമയം ആയതിൽ ക്ലാസിലേക്ക് കയറാൻ അധ്യാപകൻ ആവശ്യപ്പെട്ടതാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. രണ്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. അധ്യാപകന്റെ പരാതിയിൽ പൊലീസ് സ്കൂളിൽ എത്തി വിദ്യാർത്ഥികളുടെ വിവരം ശേഖരിച്ചു.















