നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹത്തിന് തിളങ്ങി താരസഹോദരിമാർ. അതിസുന്ദരികളായി വിവാഹത്തിനെത്തിയ അഹാന, ഇഷാനി, ഹൻസിക എന്നിവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയാകർഷിച്ചു.
വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് മൂവരും വിവാഹത്തിനെത്തിയത്. ഗോൾഡൻ സാരിയിൽ അഹാന തിളങ്ങിയപ്പോൾ പിങ്കിൽ അണിഞ്ഞൊരുങ്ങിയാണ് ഇഷാനിയും ഹൻസികയുമെത്തിയത്.
എല്ലാം വളരെ മനോഹരമായാണ് നടന്നതെന്നും ഏറ്റവും അടുത്തറിയാവുന്ന കുറച്ചുപേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും അഹാന പ്രതികരിച്ചു. ഇനിയൊരു ഫംഗ്ഷനുകളും വച്ചിട്ടില്ല. ചെറിയ രീതിയിൽ ചടങ്ങുകൾ ഭംഗിയായി നടന്നു. ദിയയെ പോലെ ഞങ്ങളും ഒരുങ്ങി നിൽക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു.
ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് അവരുടെ ഫ്ലാറ്റ്. എന്നാലും വീട്ടിൽ ഓസി ഇല്ലാത്തതിന്റെ വിഷമം ഉണ്ടായിരിക്കുമെന്നും സഹോദരിമാർ പ്രതികരിച്ചു.