ഇന്ത്യൻ ടീമിനെ അഭിന്ദിച്ച് പോസ്റ്റിട്ട പാകിസ്താൻ വനിത ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ നിദ ദർ എയറിലായി. കാര്യം മറ്റൊന്നമല്ല, ജൂൺ 29ന് ടി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിനെയാണ് നിദ 68 ദിവസങ്ങൾക്ക് ശേഷം അഭിനന്ദിച്ചത്. കെന്നിംഗ്സ്ടൺ ഓവലിൽ ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയാണ് ഇന്ത്യ രണ്ടാമതും ടി20 ലോക കിരീടം ഉയർത്തിയത്. ഇതിന് പിന്നാലെ നായകൻ രോഹിത് ശർമ്മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും കുട്ടി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബർ അഞ്ചിനാണ് നിദയുടെ അഭിനന്ദന പോസ്റ്റ് എക്സിൽ പ്രത്യക്ഷപ്പെടുന്നത്. ലോക ക്രിക്കറ്റിന് വിരാട് കോലിയും രോഹിത് ശർമ്മയും നൽകിയ സംഭാവനകളെ പ്രശംസിച്ച ഇവർ അവരുടെ നേതൃപാടവത്തെ പുകഴ്‌ത്തിയ നിദ ഇരുവരും ലക്ഷങ്ങൾ പ്രചോദനമായെന്നും പറഞ്ഞിരുന്നു. വിരമിക്കലിന് ആശംസയും അറിയിച്ചു. ഈ പോസ്റ്റാണ് പെട്ടെന്ന് വൈറലായത്. ട്രോളായതോടെ ഇവർ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. പേജിന്റെ പിആർ അഡ്മിനെ മാറ്റിയിട്ട് ബാബർ അസമിനെ നിയമിക്കണമെന്നാണ് പലരുടെയും പരിഹാസം.
Former Pakistani Captain Nida Dar congratulating team India on World Cup Victory after 129 days. 🤔…🤗#PakistanCricket #DuleepTrophy #DuleepTrophy2024 #T20WorldCup #ICC #WTC25 pic.twitter.com/EQPe7sZ7IT
— Nilesh Biswas (@NileshBiswas18) September 5, 2024
This is how far Nida Dar was from Earth when she originally sent that tweet. 6 Billion kilometers away. It took over 2 months for her tweet to reach 🌍 😂😜
Nida Dar’s POV. A photo of our planet Earth taken by Nida Dar from about 6 billion km away.🤡 pic.twitter.com/zDtIHQVcmF
— Levi Nagawkar (@Levi_Nagawkar) September 5, 2024