കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിന്റെ പകരക്കാരനായി ലങ്കൻ ഇതിഹാസമെത്തുമെന്ന് റിപ്പോർട്ടുകൾ. ടെലഗ്രാഫ് റിപ്പോർട്ട് അനുസരിച്ച് കെ.കെ.ആറിന്റെ ഉപദേശകനായി 46-കാരനായ കുമാർ സംഗക്കാര എത്തുമെന്നാണ് വിവരം. ഗംഭീർ ഇന്ത്യൻ പരിശീലകനായി പോയതോടെയാണ് കൊൽക്കത്ത പുതിയ ആളെ തേടുന്നത്. 2021 മുതൽ രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടറാണ് ലങ്കൻ താരം.
താരം ഉടനെ ഫ്രാഞ്ചൈസി വിട്ടേക്കുമെന്നാണ് സൂചന. രാഹുൽ ദ്രാവിഡ് മുഖ്യപരിശീലകനായി രാജസ്ഥാനിലെത്തുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഗക്കാര ടീം വിടുന്നത്. രാഹുൽ ദ്രാവിഡിനൊപ്പം ഇന്ത്യൻ പരിശീലക സംഘത്തിലുണ്ടായിരുന്നു വിക്രം റാത്തോറും രാജസ്ഥാനിൽ ജോയിൻ ചെയ്തേക്കും.
ഉടനെ തന്നൈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. കൊൽക്കത്തയുടെ ഓഫർ ലങ്കൻ ഇതിഹാസം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസി താരവുമായി ചർച്ചകൾ നടത്തിയിരുന്നു. അടുത്തയാഴ്ചയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചന്ദ്രകാന്ത് പണ്ഡിറ്റാണ് കൊൽക്കത്തയുടെ മുഖ്യ പരിശീലകൻ.