റാസൽഖൈമ: റാസൽഖൈമ സന്ദർശിച്ച് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ. അപ്രതീക്ഷതമായി ഗുരുദേവിനെ ഒരു നോക്ക് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യു.എ.ഇയിലെ നിരവധി പേർ. റാസൽഖൈമ ഭരണാധികാരിയുടെ ക്ഷണപ്രകാരമാണ് ഗുരുദേവ് റാസൽഖൈമ സന്ദർശിച്ചത്.
തുടർന്ന് റാക്ക് ഹോട്ടലിൽ നടന്ന സത്സംഗിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളളവർ അദ്ധ്യാത്മികാചാര്യനെ കാണാനെത്തി. ആർട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഗുരുദേവിന്റെ ഓരോ വാക്കുകളും നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ധ്യാനവും പരിപാടിയുടെ ഭാഗമായി നടന്നു
റാസൽഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ ക്ഷണപ്രകാരമാണ് ഗുരുദേവ് റാസൽഖൈമയിലെത്തിയത്. ചടങ്ങിൽ രാജകുടുംബാംഗങ്ങളും ഭരണാധികാരികളും സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്തു. അദ്ദേഹത്തെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഏവരും.







