കാട്ടിലെ രാജാവൊക്കെ അങ്ങ് കഥയിൽ; പിന്തുടർന്നെത്തിയ ഹിപ്പോയെ പേടിച്ച് ജീവനും കൊണ്ട് ഓടി സിംഹം; അമ്പരപ്പിച്ച് ഒരു വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാട്ടിലെ രാജാവൊക്കെ അങ്ങ് കഥയിൽ; പിന്തുടർന്നെത്തിയ ഹിപ്പോയെ പേടിച്ച് ജീവനും കൊണ്ട് ഓടി സിംഹം; അമ്പരപ്പിച്ച് ഒരു വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:23 am IST
FacebookTwitterWhatsAppTelegram

കാട്ടിലെ രാജാവെന്നാണ് സിംഹത്തെ നമ്മൾ വിശേഷിപ്പിക്കാറുള്ളത്. അവന്റെ തലയെടുപ്പും നടത്തവുമെല്ലാം ഒരു രാജാവിന്റേത് പോലെ തന്നെയാണെന്നാണ് കാണുന്നവരും ഒന്ന് ചിന്തിക്കുന്നത്. എന്നാൽ ഈ രാജാവ് വിളിയൊക്കെ വെറും കഥകളിൽ മാത്രമാണുള്ളതെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു ഹിപ്പോപൊട്ടാമസ് സിംഹത്തെ നദിയിലൂടെ പിന്തുടരുന്നതും, ജീവൻ രക്ഷിക്കാനായി സിംഹം വേഗതയിൽ നീന്തുന്നതുമായ ഒരു വീഡിയോ ആണിത്.

ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ നിന്നാണ് അൽപ്പം അമ്പരപ്പുണർത്തുന്ന ഈ വീഡിയോ പുറത്ത് വന്നത്. ലുവാങ്വ നദിയിലൂടെയാണ് സിംഹത്തെ ഹിപ്പോ ഓടിച്ചത്. ആഫ്രിക്കയിലെ ഷെന്റൺ സഫാരീസ് ക്യാമ്പിലെ ഗൈഡ് ആ പാട്രിക് ആണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഹിപ്പൊ അതിവേഗം സിംഹത്തെ പിന്തുടരുന്നതായി വീഡിയോയിൽ കാണാം. സിംഹവും ഹിപ്പോയെ പേടിച്ച് വളരെ പെട്ടന്നാണ് നീന്തുന്നത്. ഇടയ്‌ക്ക് സിംഹത്തെ ആക്രമിക്കാൻ പാകത്തിന് തൊട്ടടുത്ത് എത്തുന്നുണ്ടെങ്കിലും സിംഹം ജീവനും കൊണ്ട് പായുന്ന കാഴ്ചയാണ് കാണുന്നത്.

ഇതിനിടെ സിംഹം നീന്തി കരയിലെത്തുകയും, ആശ്വാസത്തോടെ നെടുവീർപ്പ് ഇട്ടുകൊണ്ട് കാട്ടിലേക്ക് പോകുന്നതായും ദൃശ്യങ്ങളിൽ കാണാം. സിംഹത്തിന് പരിക്കേറ്റിട്ടില്ലെന്നും അവൻ സുരക്ഷിതനാണെന്നും ഷെന്റൺ സഫാരീസ് അറിയിച്ചു. സന്ദർശകരേയും കൊണ്ട് പോകുന്നതിനിടെയാണ് ഈ അപൂർവ്വ ദൃശ്യം കാണാൻ സാധിച്ചതെന്നും ഇവർ പറയുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പലരും ഇത് അമ്പരപ്പുണ്ടാക്കുന്നതാണെന്നും, സിംഹം ഭാഗ്യവാനാണെന്നുമാണ് പലരും സമൂഹമാദ്ധ്യമത്തിൽ വീഡിയോയ്‌ക്ക് താഴെ കമന്റായി കുറിച്ചത്.

Tags: lionTerrified lionhippoAfrican guide
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies