മുംബൈ: വിനായക ചതുർഥിക്ക് മുന്നോടിയായി ‘ലാൽബൗഗ്ച രാജ’യ്‌ക്ക് സ്വർണ്ണക്കിരീടം സമർപ്പിച്ച് അനന്ത് അംബാനി. മുംബൈയിലെ ലാൽബാഗിൽ സൂക്ഷിച്ചിരിക്കുന്ന സാർവ്വജനിക ഗണേശ വിഗ്രഹമാണ് ലാൽബൗഗ്ച രാജ. 15 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണ്ണ കിരീടമാണ് അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് വിഘ്നേശ്വരന് ചാർത്തിയത്.
മുംബൈ മഹാനഗരത്തെ സംബന്ധിച്ച് ഗണേശോത്സവം ഒരു വികാരമാണ്.
15 വർഷമായി ലാൽബാഗ്‌ച രാജ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ അനന്ത് അംബാനി സജീവമാണ്. ഗിർഗാവ് ചൗപാട്ടി ബീച്ചിലെ വിഗ്രഹ നിമജ്ജനത്തിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. മുംബൈയിലെ പ്രധാന ഗണപതി മണ്ഡപമാണ് ലാൽ ബാഗിലേത്. ലക്ഷക്കണക്കിന് ഭക്തരാണ് ഗണപതി ദർശനത്തിനായി ഇവിടെ എത്തുന്നത്.
പാരമ്പത്യത്തെ മുറുകെ പിടിക്കുന്നവരാണ് അംബാനി കുടുംബം. അടുത്തിയെ നടന്ന അനന്തിന്റെ വിവാഹ ചടങ്ങുകളിലും ഇത് പ്രകടമായിരുന്നു. ഞാനും അച്ഛനും ഗണപതി ഭക്തരാണെന്ന് അനന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമ്മ നവരാത്രിയിൽ ഒമ്പത് ദിവസം വ്രതമെടുക്കും. എന്റെ സഹോദരൻ ശിവഭക്തനാണ്. ഞങ്ങൾ എല്ലാവരും എല്ലാവരും ദൈവ ഭക്തരാണ്. ഇന്ന് ഞങ്ങൾക്കുള്ള എല്ലാം സർവ്വേശ്വരന്റെ കടാക്ഷമാണ്. ദൈവം സർവ്വവ്യാപിയാണെന്ന്. എന്റെ കുടുംബം മുഴുവൻ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നു, അനന്ത് അഭിമുഖത്തിൽ പറഞ്ഞു.















