കോൺഗ്രസിൽ ചേരും മുൻപ് റെയിൽവെ ജോലി രാജിവച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. നോർത്തേൺ റെയിൽവെയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(സ്പോർട്സ്) പോസ്റ്റിലായിരുന്നു വിനേഷ് ജോലി ചെയ്തിരുന്നത്. എക്സ് പോസ്റ്റിലൂടെയാണ് അവർ രാജിവച്ച കാര്യം അറിയിച്ചത്. നൽകിയ അവസരത്തിന് നന്ദി പറഞ്ഞായിരുന്നു കുറിപ്പ്. എഐസിസി ആസ്ഥാനത്ത് എത്തിയാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും അംഗത്വം സ്വീകരിച്ചത്. കെ.സി വേണുഗോപാലാണ് ഇരുവരെയും ഷാൾ അണിയിച്ച് സ്വാഗതം ചെയ്തത്. നേരത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടിരുന്നു.
ഇരുവരും ഹരിയാനയിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ബജ്‌രംഗ് പൂനിയ ടോക്കിയ ഓളിമ്പിക്സിലെ വെങ്കല മെഡൽ ജോതാവാണ്. വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്സിൽ 50 കിലോ വിഭാഗത്തിൽ ഫൈനലിന് യോഗ്യത നേടിയെങ്കിലും ഭാരക്കൂടുതലിൽ വിനേഷിനെ അയോഗ്യതയാക്കിയിരുന്നു. അപ്പീലും അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതി തള്ളുകയും അയോഗ്യയാക്കിയ നടപടി നിലനിൽക്കുമെന്നും അറിയിച്ചിരുന്നു.
भारतीय रेलवे की सेवा मेरे जीवन का एक यादगार और गौरवपूर्ण समय रहा है।
जीवन के इस मोड़ पर मैंने स्वयं को रेलवे सेवा से पृथक करने का निर्णय लेते हुए अपना त्यागपत्र भारतीय रेलवे के सक्षम अधिकारियों को सौप दिया है। राष्ट्र की सेवा में रेलवे द्वारा मुझे दिये गये इस अवसर के लिए मैं… pic.twitter.com/HasXLH5vBP
— Vinesh Phogat (@Phogat_Vinesh) September 6, 2024