പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആറാം സ്വർണം. ഹൈജമ്പ് താരം പ്രവീൺ കുമാറാണ് ഇന്ത്യക്ക് വേണ്ടി പാെന്നണിഞ്ഞത്. t64 വിഭാഗത്തിൽ 2.08 മീറ്റർ ഉയരം കീഴടക്കിയാണ് മെഡൽ കൊയ്തത്. പുതിയ ഏഷ്യൻ റെക്കോർഡോടെയാണ് നേട്ടം. സ്വർണത്തോടെ ഇന്ത്യയുടെ മെഡൽ നേട്ടം 26 ആയി ഉയർന്നു. പാരാലിമ്പിക്സിൽ രാജ്യത്തിന്റ ഏറ്റവും വലിയ മെഡൽ വേട്ടയാണിത്. ടോക്യോ പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് നോയിഡ സ്വദേശിയായ പ്രവീണ്‍.
ജമ്പിംഗ് ഇനത്തിൽ മാരിയപ്പൻ തങ്കവേലുവിന് ശേഷം സ്വർണം നേടുന്ന താരമാണ് പ്രവീൺ. ആറ് സ്വർണത്തിനൊപ്പം 9 വെള്ളിയും 11 വെങ്കലവുമാണ് ഇതുവരെ ഇന്ത്യ അക്കൗണ്ടിലെത്തിച്ചത്. തുടർച്ചായ രണ്ട് എഡിഷനുകളിൽ ഇന്ത്യ 45 മെഡലുകളാണ് ഇതുവരെ സ്വന്തമാക്കിയത്.