സൗദി അറേബ്യയിൽ ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു . സർക്കാർ , സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. 23ന് തിങ്കളാഴ്ചയാണ് ദേശീയ ദിനമായി ആചരിക്കുക. 20ാം തീയതി വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി.
ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അവധി പ്രഖ്യാപിച്ചത്. 94ാ-മത് ദേശീയദിനമാണ് സൗദി ആഘോഷിക്കാനിരിക്കുന്നത്. 1932 സെപ്റ്റംബർ 23നാണ് ഐക്യ സൗദിയുടെ രൂപീകരണം നടന്നത്. മദീനയും മക്കയും ഉൾപ്പെടുന്ന ഹിജാസ് മേഖലയും റിയാദ് ഉൾപ്പെടുന്ന നജ്ദും ഉൾപ്പെടുന്ന വിശാല സൗദി അറേബ്യയുടെ രൂപീകരണത്തെ സൂചിപ്പിക്കുന്നതാണ് ദേശീയ ദിനം.