സോഷ്യൽമീഡിയ താരം ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹാഘോഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹൽദി ആഘോഷങ്ങൾ നടന്നത്. സീരിയൽ -സിനിമാ രംഗത്ത് നിന്ന് നിരവധി താരങ്ങളാണ് വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. നൃത്തവും പാട്ടും വിവിധ പരിപാടികളുമായി ഹൽദി ആഘോഷങ്ങൾ ഗംഭീരമായി നടന്നു.
ഹൽദിയിൽ ശ്രീവിദ്യ ധരിച്ചിരുന്ന വസ്ത്രമാണ് വൈറലാകുന്നത്. ഇളം പച്ചനിറത്തിൽ കല്ലുകൾ പതിപ്പിച്ച വെസ്റ്റേൺ ലുക്കിലുള്ള വസ്ത്രമാണ് ശ്രീവിദ്യ ധരിച്ചിരുന്നത്. വിവാഹ വിശേഷങ്ങളും ഒരുക്കങ്ങളുമൊക്കെ ശ്രീവിദ്യ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചിരുന്നു.
അതേസമയം ശ്രീവിദ്യയുടെ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. ശ്രീവിദ്യ ധരിച്ച വസ്ത്രത്തേയും ഈ ചിത്രങ്ങളേയും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മലമ്പുഴ ഡാമിൽ വച്ച് ചിത്രീകരിച്ച വാട്ടർബെഡ് ഫോട്ടോഷൂട്ടായിരുന്നു വിമർശനങ്ങൾക്ക് വഴിവച്ചത്.
ഒരു ഫോട്ടോഷൂട്ട് കാരണം താൻ എയറിലായിരുന്നുവെന്നും ഒരുപാട് മോശം കമന്റുകൾ വന്നുവെന്നും ശ്രീവിദ്യ പ്രതികരിച്ചു. ആ ഡ്രസ് ഇട്ട് നോക്കാതെയാണ് ഷൂട്ടിന് വന്നത്. അതാണ് പ്രശ്നമായത്. പെട്ടെന്ന് മഴ കൂടി പെയ്തപ്പോൾ കൂടുതൽ പ്രശ്നമായി. വീട്ടുകാരോ സുഹൃത്തുക്കളോ ആരും ഒന്നും പറഞ്ഞില്ല. കമന്റുകൾ കണ്ടപ്പോൾ അത് വേണ്ടായിരുന്നുവെന്ന് പിന്നീട് തനിക്ക് തോന്നിയെന്നും ശ്രീവിദ്യ പറഞ്ഞു.