ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ . ഭേദഗതി പരിശോധിക്കുന്ന ജെപിസിയുടെ നാലാമത്തെ യോഗത്തിലാണ് എഎസ്ഐ ബില്ലിനെ പിന്തുണച്ച് എത്തിയത് . എ എസ് ഐ സംരക്ഷണയിലുള്ള 120-ലധികം ചരിത്ര സ്മാരകങ്ങൾക്കാണ് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുന്നത് . അതും ജെപിസിയ്‌ക്ക് മുൻപിൽ എ എസ് ഐ വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി ചരിത്ര സ്മാരകങ്ങളുമായി അവർ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിക്കുകയും വഖഫ് ബോർഡ് ഭേദഗതി ബിൽ എന്തുകൊണ്ട് ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 1995-ലെ വഖഫ് നിയമം ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വഖഫ് ബോർഡിന് ഏതെങ്കിലും വസ്തുവോ കെട്ടിടമോ വഖഫ് സ്വത്തായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്നു.
എന്നാൽ ഈ അധികാരം ഉപയോഗിച്ച്, സംരക്ഷിത സ്മാരകങ്ങൾ വഖഫ് സ്വത്തുകളായി പ്രഖ്യാപിക്കാനാണ് വഖഫ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. മുമ്പ് ഇന്ത്യൻ സർക്കാർ സംരക്ഷിച്ചിട്ടുള്ള പല സ്വത്തുക്കളും യാതൊരു തെളിവുമില്ലാതെ വഖഫ് അവകാശപ്പെട്ടിട്ടുണ്ടെന്ന് എഎസ്ഐ വ്യക്തമാക്കിയിട്ടുണ്ട്.















