പാലക്കാട്: ആനക്കൊമ്പുകളുമായി രണ്ട് പേർ അറസ്റ്റിൽ. പട്ടാമ്പി സ്വദേശികളായ രത്‌നകുമാർ, ബിജു എന്നിവരെയാണ് വനം വകുപ്പ് ഫ്ലൈംഗിംഗ് സ്‌ക്വാഡ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് ആറ് ചെറിയ ആനക്കൊമ്പുകൾ പിടിച്ചെടുത്തു.

പട്ടാമ്പിയിലെ ബാറിൽ നിന്നും ആനക്കൊമ്പ് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവർക്ക് ആനക്കൊമ്പ് വിൽപനയുണ്ടെന്നാണ് വനം വകുപ്പിന് ലഭിക്കുന്ന വിവരം. നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന നടത്തുകയും അതിൽ നിന്നും ഉൽപന്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരാണെന്ന സംശയവുമുണ്ട്. എന്നാൽ ആരാണ് നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് ഇവർക്ക് നൽകിയതെന്ന് വ്യക്തമായിട്ടില്ല.















