പറ്റ്ന: വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയയെ തുടർന്ന് 15 വയസുകാരൻ മരിച്ചു. ബിഹാറിലെ സരണിലാണ് ദാരുണസംഭവം നടന്നത്. പിത്തസഞ്ചിയിൽ നിന്ന് കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ പിന്നാലെയാണ് മരണം. യൂട്യൂബ് വീഡിയോ നോക്കിയാണ് വ്യാജ ഡോക്ടർ ശസ്ത്രിയ ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഛർദ്ദിയെ തുടർന്നാണ് അജിത്പുരി എന്ന ‘ഡോക്ടർ’ നടത്തുന്ന ക്ലിനിക്കിൽ കുട്ടിയെ എത്തിച്ചത്. കുട്ടിയുടെ സ്ഥിതി മോശമാണെന്നും അടിയന്തരമായി ശാസ്ത്രക്രിയ വേണമെന്നും അജിത്പുരി പറഞ്ഞു. ശാസ്ത്രക്രിയ തുടങ്ങിയതിന് പിന്നാലെ കുട്ടിയുടെ നില വഷളായി. പറ്റ്നയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രോഗി മരിച്ചു. ആബുലൻസ് നിർത്തിയപ്പോൾ ‘ഡോക്ടറും’ സഹായികളും ഇറങ്ങി ഓടിയതായി കുടുംബാംഗങ്ങൾ പറഞ്ഞു
വ്യാജ ഡോക്ടറാണെന്ന് അറിഞ്ഞിരുന്നില്ല. യൂട്യൂബ് വീഡിയോകൾ കണ്ടാണ് അജിത് പുരി ഓപ്പറേഷൻ നടത്തിയതെന്ന് കുട്ടിയുടെ അച്ഛൻ കൂട്ടിച്ചേർത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ ഡോക്ടർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.















