ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ! 532 ദിവസങ്ങൾ, റെക്കോർഡിട്ട് ബൈഡൻ; ലോകം കത്തിക്കയറുമ്പോൾ കടൽത്തീരത്ത് കസേരയിൽ ഉറങ്ങിയെന്ന് വിമർശകർ

Published by
Janam Web Desk

ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ! 532 ദിവസങ്ങൾ, അവധിയിൽ റെക്കോർഡിട്ട് ബൈഡൻ; ലോകം കത്തിക്കയറുമ്പോൾ കടൽത്തീരത്ത് കസേരയിൽ ഉറങ്ങിയെന്ന് വിമർശകർ

ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന് കേട്ടിട്ടുണ്ട്. സം​ഗതി സത്യമാക്കിയിരിക്കുകയാണ് ജോ ബൈഡൻ. യുഎസ് പ്രസിഡൻ്റ് പദവിയിൽ ഇരിക്കെയാണ് ലീവ് എടുത്ത് റെക്കോർഡ് ഇട്ടത്. റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, 81-കാരനായ ബൈഡൻ നാല് വർഷത്തിനുള്ളിൽ 532 അവധി എടുത്തിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ കാലാവധിയുടെ 40 ശതമാനം വരും.

അഞ്ച് പതിറ്റാണ്ടിനുള്ളിൽ ഒരു ശരാശരി അമേരിക്കൻ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ അവധി ദിവസങ്ങൾ ചുരുങ്ങിയ കാലയളവിൽ പ്രസിഡൻ്റ് ബൈഡൻ എടുത്തു. ശരാശരി അമേരിക്കക്കാരന് പ്രതിവർഷം 11 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ബൈഡന്റെ അവധി ശരാശരി ജോലിക്കാരന്റെ 48 വർഷത്തേതിന് തുല്യമാണ്.

ആഗോള അനിശ്ചിതത്വത്തിന്റെയും ആഭ്യന്തര വെല്ലുവിളികളുടെയും കാലത്ത് ബൈഡൻ ഇത്രയും അവധി എടുത്തത് ശരിയായില്ലെന്ന് വിമർശകർ വാദിക്കുന്നു. ലോകം കത്തിക്കയറുമ്പോൾ ബൈഡൻ കടൽത്തീരത്ത് കസേരയിൽ കിടന്നുറങ്ങുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു. എന്നാൽ അവധി ആ​ഘോഷത്തിനിടയിലും ബൈഡൻ ഔദ്യോ​ഗിക ജോലികൾക്ക് മുടക്കം വരുത്തിയിരുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

Share
Leave a Comment