ഇഞ്ചി ഇല്ലാത്ത അടുക്കളപുറങ്ങൾ പൊതുവെ കുറവായിരിക്കും. ദഹനപ്രശ്‌നങ്ങൾ കുറയ്‌ക്കുന്നത് മുതൽ വീക്കങ്ങൾ അകറ്റുന്നത് വരെ ഇഞ്ചിക്കുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. എന്നാൽ ഏതൊരു നാണയത്തിനും രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നത് പോലെ ഇഞ്ചിക്കും പാർശ്വഫലങ്ങളുണ്ട്. ഇതറിഞ്ഞോളൂ..
രക്തം കട്ടപിടിക്കാനുള്ള സാധ്യത
ഇഞ്ചി ആന്റി- ഇൻഫ്‌ളമേറ്ററി ഗുണങ്ങൾക്ക് പേര് കേട്ടതാണെങ്കിലും പതിവായി ഇഞ്ചി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. രക്തം കട്ടപിടിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നു. ആസ്പിരിൻ പോലുള്ള മരുന്നുകൾ കഴിക്കുന്നവരിൽ രക്തസ്രാവം വർദ്ധിപ്പിക്കുന്നതിനും ഇഞ്ചി കാരണമാകുന്നു.
അൾസർ
ദഹന സംബന്ധമായ പ്രശ്‌നങ്ങൾ കുറയ്‌ക്കാൻ ഇഞ്ചി കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദ്ധർ പറയാറുണ്ട്. എന്നാൽ ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പതിവായി ഇഞ്ചി കഴിക്കുന്നത് വിപരീത ഫലമുണ്ടാക്കാൻ ഇടയുണ്ട്. നെഞ്ചെരിച്ചിൽ, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കിത് വഴിവക്കുന്നു. പതിവായി ഇഞ്ചി കഴിക്കുന്നത് അൾസർ രോഗ സാധ്യതയും വർദ്ധിപ്പിക്കുന്നു.
ഗർഭിണികൾക്ക് ദോഷകരം
അമിതമായ അളവിൽ ഇഞ്ചി കഴിക്കുന്നത് ഗർഭിണികൾക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങൾക്കിടയാക്കുന്നു. ഭ്രൂണത്തിന്റെ വികാസത്തെ ഇത് ബാധിച്ചേക്കാം. ചിലരിൽ ഗർഭം അലസി പോകുന്നതിലേക്കടക്കം ഇതെത്തിച്ചേക്കും..















