തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളത്തിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലൊന്നാണ് കേരളത്തെ തേടിയെത്തിയത്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സൈബർ പൊലീസും സംസ്ഥാന സർക്കാരും നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം.
കേരളത്തിന് അഭിമാനകരമായ നേട്ടമാണ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എക്സിൽ കുറിച്ചു. സെപ്തംബർ 10ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പുരസ്കാരം കൈമാറും.