തിരുവനന്തപുരം: നഗരത്തിൽ ജലവിതരണത്തിന്, തടസ്സം നേരിട്ടതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജലലഭ്യത പ്രശ്നമുള്ള അങ്കണവാടികളിൽ നാളെ (സെപ്റ്റംബർ 9) റെഗുലർ പ്രീസ്കൂൾ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ പ്രസ്തുത അങ്കണവാടികൾ തുറന്നിരിക്കുന്നതാണ്. രക്ഷകർത്താക്കൾക്ക് അവശ്യമെങ്കിൽ കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്യാം. അങ്കണവാടികളിൽ നിന്ന് സപ്ലിമെന്ററി ന്യൂട്രീഷ്യൻ നൽകുകയും ചെയ്യും.
തിരുവനന്തപുരം- കന്യാകുമാരി റയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നടത്തിയ അറ്റകുറ്റപ്പണികൾക്കിടെയാണ് ജലവിതരണം തടസപ്പെട്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ അറിയിച്ചിരുന്നു. നഗരത്തിലെ വിവിധ വാർഡുകളിൽ ജലവിതരണം നിർത്തിവച്ചാണ് പൈപ്പ്ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ പൂർത്തിയാക്കിയത്. അരുവിക്കരയിൽനിന്ന് ശുദ്ധജല പമ്പിംഗ് തുടങ്ങി.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ രണ്ടു മണിക്കൂറിനുള്ളിലും ഉയർന്ന പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കിൽനിന്നു ജലവിതരണം നടത്തുന്ന പ്രദേശങ്ങളിലും നാളെ രാവിലെയോടെയും ജലവിതരണം പൂർവസ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.