തിരുവനന്തപുരം: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വർക്കല കാറാത്തല സ്വദേശിയായ 36-കാരൻ അജിത് ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അജേഷ് പൊലീസ് കസ്റ്റഡിയിലായെന്നാണ് വിവരം. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയ്‌ക്കും മുഖത്തിനും ഗുരുതരമായ വെട്ടേറ്റ അജിത്തിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാത്രി 9.45-നായിരുന്നു സംഭവം.