ലക്നൗ: ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ പ്രശ്നങ്ങളും ദഹന സംബന്ധമായ അസ്വസ്ഥതകളുമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജന്മാഷ്ടമി ആഘോഷങ്ങൾക്കായി മഥുരയിലെത്തിയ വേളയിലാണ് അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതെന്നാണ് വിവരം. തുടർന്ന് ഗ്വാളിയാറിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സയ്‌ക്കായി ലക്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2022-ലും മൂത്രാശയ പ്രശ്നങ്ങൾ ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര വൃക്ക രോഗവും അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 860-കാരനായ മഹന്ത് നൃത്യഗോപാൽ ദാസ് സ്ഥിരമായി വിദഗ്ധ പരിചരണത്തിലാണ്.