തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാംസഭക്ഷണം പാകം ചെയ്ത് ഇതരസംസ്ഥാന തൊഴിലാളികൾ. ഗുരുവായൂർ ദേവസ്വം വക പാഞ്ചജന്യം അനക്സിലെ കരാർ തൊഴിലാളികളാണ് ചിക്കൻ കറി വെച്ചത്. മാംസഭക്ഷണത്തിന്റെ ഗന്ധം പരന്നതോടെ ഭക്തർ നേരിട്ടെത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ക്ഷേത്ര പരിസരത്ത് നിന്ന് സ്ഥിരമായി മാംസഭക്ഷണത്തിന്റെ ഗന്ധമുണ്ടാകാറുണ്ടെന്ന് ഭക്തർ പറയുന്നു. സംഭവം നേരത്തെ ദേവസ്വം ബോർഡിനെ അറിയിച്ചിട്ടും വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്നും പരാതിയുണ്ട്.
ക്ഷേത്രവുമായി ബന്ധപ്പെട്ട ചിട്ടകൾ തൊഴിലാളികളെ അറിയിക്കുന്നതിൽ കരാറുകാരന് വീഴ്ചയുണ്ടായുണ്ടായതായി ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനീഷ് മഞ്ചറത്ത് പറഞ്ഞു. ക്ഷേത്രത്തിന് തൊട്ടടുത്താണ് സംഭവം നടന്നത്. മുമ്പ് ഇവിടെ മാംസഭക്ഷണം പാടില്ലെന്ന ബോർഡ് ഉണ്ടായിരുന്നു. മാംസഭക്ഷണ വിൽപ്പന പോലും നിരോധിച്ച മേഖലയിലാണ് പാചകം ചെയ്ത് കഴിച്ചത്. ഭക്തർ ഇക്കാര്യം ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നം അനീഷ് മഞ്ചറത്ത് ചൂണ്ടിക്കാട്ടി .















