ടോക്യോ: ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണം പാകം ചെയ്യുന്നതിന് ലൈസൻസ് നേടി പത്തുവയസ്സുകാരി. പഫര്‍ മത്സ്യം പാചകം ചെയ്യാനുള്ള അനുമതിയാണ് ജപ്പാൻ കാരിയായ കരിൻ തബിറ നേടിയത്. തബിറ വിളമ്പിയ പഫര്‍ മത്സ്യവിഭവം കഴിച്ച് തെക്കന്‍ കുമാമോട്ടോയിലെ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി. ഇതോടെ പഫര്‍ മത്സ്യം പാചകം ചെയ്യാനുള്ള ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി കരിന്‍ തബിറ.
ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണമാണ് പഫര്‍ മത്സ്യ വിഭവം. സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയതിനാൽ ഇത് പാകം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധവേണം. വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കം ചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ക്ക് ജീവഹാനി സംഭവിക്കാനിടയുണ്ട്.

അതിനാല്‍ പഫര്‍ മത്സ്യം പാചകം ചെയ്യാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സെടുക്കാനുള്ള പരീക്ഷയില്‍ ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 93 പേര്‍ ഇത്തവണ പരീക്ഷയിൽ പങ്കെടുത്തിരുന്നു. 60 പേരാണ് ജയിച്ച് കയറിയത്.















