മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം നടുവത്ത് ചെമ്മരം ശാന്തിയിൽ നിയാസ് പുതിയത്ത് ആണ് മരിച്ചത്. 23 വയസായിരുന്നു. ബെംഗളൂരുവിൽ വിദ്യാർത്ഥിയായിരുന്നു നിയാസ്. പനി മൂർച്ഛിച്ചതോടെ വണ്ടൂർ നിംസ് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഒടുവിൽ മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെ തുടർന്നാണ് മരണം.