തമിഴ് സിനിമയിലെ പ്രശസ്ത നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. 50-ാം വയസിലെ അപ്രതീക്ഷിത വിയോഗം കോളിവുഡിനെ ഞെട്ടിച്ചു.രാക്ഷസനടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് അദ്ദേഹം. ചെന്നൈയിൽ ഇന്ന് പുലർച്ചെ 12.30 നാണ് അന്ത്യം. പെരുങ്കളത്തൂരിലെ വീട്ടിലാണ് സംസ്കാരം നടത്തിയത്. പ്രമുഖരടക്കം നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. മരണ കാരണം വ്യക്തമല്ല. ആക്സസ് ഫിലിം ഫാക്ടറിയുടെ ഉടമയായിരുന്നു ബാബു. നിരവധി പുതുമുഖ താരങ്ങളെ തമിഴ് സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ ആളാണ് ദില്ലി ബാബു.
രാക്ഷസൻ, മരഗത നാണയം, ഇരവുക് ആയിരം കൺഗൾ,ഓ മൈ കടവുളേ,ബാച്ചിലർ,മിറൽ, കൽവൻ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ദില്ലി ബാബു 2015 ൽ ബോബി സിൻഹയും രശ്മി മോനോനും പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ഉറുമീൻ എന്ന ചിത്രത്തോടെയാണ് നിർമാണ രംഗത്തേക്ക് കാലെടുത്ത് വച്ചത്.
Deeply saddened by the loss of producer #Dillibabu of @AxessFilm Factory . So many young and new talents were supported by him. A big loss to film industry. My condolences to the friends and family! Rest in Peace!! pic.twitter.com/IbA4n3vwTS
— SR Prabu (@prabhu_sr) September 9, 2024















