സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുനാൾ ഇടവേളയെടുത്തത് ചെറിയൊരു അപകടത്തെ തുടർന്നായിരുന്നുവെന്ന് നടി രശ്മിക മന്ദാന. ആരോഗ്യ വിവരം പങ്കുവച്ച പോസ്റ്റിലാണ് അവർ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലായിരുന്നു പ്രതികരണം.
കഴിഞ്ഞ മാസം തനിക്ക് ചെറിയൊരു അപകടമുണ്ടായെന്നും ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽ വിശ്രമത്തിലാണെന്നും നടിപറഞ്ഞു. പരിക്കിൽ നിന്ന് മുക്തയാവുന്നതായും സജീവമായി തിരികെയെത്തുന്നുവെന്നും നടി വ്യക്തമാക്കി.ജീവിതം കണ്ണാടി പോലെ ഏപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാമെന്നും ചെറുതാണെന്നും പറഞ്ഞ നടി നാളെയുണ്ടാകുമോ എന്ന കാര്യം പോലും ഉറപ്പില്ലെന്നും അതിനാൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നും പറഞ്ഞു.
അല്ലു അർജുൻ-സുകുമാർ ടീമിന്റെ പുഷ്പ 2യിലാണ് നടി അഭിനയിച്ചിരുന്നത്.ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനൊപ്പം സ്‌ക്രീൻ പങ്കിടുന്ന ‘സിക്കന്ദർ’, വിക്കി കൗശലിനൊപ്പം ‘ഛാവ’ എന്നിവയും നടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്.
View this post on Instagram
“>
View this post on Instagram