നായർ സർവീസ് സൊസൈറ്റി ഈസ്റ്റ് പൂനെയുടെ കുടുംബ സംഗമം പുനെയിൽ നടന്നു. പാർലമെൻ്റ് മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ കെ.വി. രാജശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനങ്ങളിൽ രാഷ്‌ട്ര സ്നേഹം വളർത്താനാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. രൂപം കൊണ്ടതെന്ന് അദ്ദേഹം ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ഹിന്ദു നവോത്ഥാനത്തിന്റെ ഭാഗമായി നടന്ന വൈക്കം സത്യാഗ്രഹമടക്കുള്ള കാര്യങ്ങളിൽ എൻ.എസ്.എസ് നൽകിയ നേതൃത്വം വരും തലമുറക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംഘടനയിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. എൻ.എസ്.എസ്. പൂനെ ഈസ്റ്റ് ജനറൽ സെക്രട്ടറി മധുസൂദനൻ നായർ, പ്രസിഡന്റ് രാധാകൃഷ്ണൻ നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.