ന്യൂഡൽഹി: കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. അഴിമതിയുടെ ഗംഗോത്രിയായി ആം ആദ്മിയും, കോൺഗ്രസ് പാർട്ടിയും മാറുകയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് അരവിന്ദ് കെജ്‌രിവാളാണെന്നും അദ്ദേഹം തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” അഴിമതികൾ നടത്തുന്നതിലെ പ്രധാന സൂത്രധാരനാണ് ഇപ്പോൾ ജയിലിൽ കിടക്കുന്നത്. എങ്ങനെയെല്ലാം അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കാമെന്നാണ് ആം ആദ്മിയും കോൺഗ്രസും ലക്ഷ്യം വയ്‌ക്കുന്നത്. ഒരിക്കൽ ഷീല ദീക്ഷിതിനെ ജയിലിൽ പറഞ്ഞയക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അഴിമതികൾക്ക് പിന്നിൽ പ്രവർത്തിച്ച അരവിന്ദ് കെജ്‌രിവാൾ തന്നെ ജയിലിലായിരിക്കുന്നു.”- ഗിരിരാജ് സിംഗ് പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുകയാണ്. സീറ്റ് വിഭജനത്തിനില്ലെന്ന ആം ആദ്മിയുടെ നിലപാട് കോൺഗ്രസിന് തിരിച്ചയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഒരു പക്ഷേ മികച്ച സീറ്റുകൾ നേടാൻ കഴിഞ്ഞിരിക്കും. എന്നാൽ ദേശീയ രാഷ്‌ട്രീയ വീക്ഷണ കോണുകളിൽ നിന്ന് കാര്യങ്ങൾ നോക്കിക്കാണാൻ കോൺഗ്രസ് ഇനിയും പഠിക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇൻഡി സഖ്യത്തിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് നിലനിൽക്കാൻ സാധിക്കില്ലെന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കി.















