സൂററ്റ് : വിനായക ചതുർത്ഥി പൂജാപന്തലിന് നേരെ ആക്രമണം നടത്തിയ പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി. സർക്കാർ നിർദേശത്തെ തുടർന്ന് സയ്യിദ്പുര പ്രദേശത്തെ പ്രാദേശിക ഭരണകൂടം കേസിൽ അറസ്റ്റിലായ പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി . ബുൾഡോസർ നടപടിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രണ്ട് ദിവസം മുൻപാണ് ഗുജറാത്തിലെ സൂറത്ത് ലാൽ ഗേറ്റ് ഏരിയയിലെ ഗണേശോത്സവ പന്തലിന് നേരെ കല്ലേറുണ്ടായത് . റിപ്പോർട്ടുകൾ പ്രകാരം, ചില മുസ്ലീങ്ങളാണ് പന്തലിന് നേരെ കല്ലെറിഞ്ഞത് . തുടർന്ന് നൂറുകണക്കിന് ഹിന്ദുവിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അന്വേഷണത്തിനൊടുവിൽ പോലീസ് 27 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
നിരവധി നാട്ടുകാരും സംഘടനകളും സൂറത്തിലെ പോലീസ് സ്‌റ്റേഷനിൽ ഒത്തുകൂടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്‌ത്തി മുദ്രാവാക്യം മുഴക്കിയെന്നാണ് റിപ്പോർട്ടുകൾ. നിരവധി കേസുകളിൽ യോഗി ആദിത്യനാഥ് ഉത്തരവിട്ടത് പോലെ പ്രതികൾക്കെതിരെ കർശനമായ ഭരണപരമായ ശിക്ഷ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അതിനു പിന്നാലെയാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്വി ബുൾഡോസർ നടപടിയ്‌ക്ക് ഉത്തരവിട്ടത്.















