തൃശൂർ: കേരളവർമ്മ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കേസ് ഒതുക്കാൻ അദ്ധ്യാപകൻ ശ്രമിച്ചെന്ന് ആരോപണം. എസ്എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സനേഷ് ക്ലാസ് മുറിയിൽ വച്ച് പീഡിപ്പിക്കുകയും വിവരം അദ്ധ്യാപകനെ അറിയിച്ചപ്പോൾ ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം.
അദ്ധ്യാപകനിൽ നിന്ന് പ്രതിയെ സംരക്ഷിക്കുന്ന സമീപനമായിരുന്നു. ഇതോടെ വിദ്യാർത്ഥിനി പൊലീസിൽ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 12ന് സനേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിക്ക് വേണ്ടി ഈ അദ്ധ്യാപകൻ പലതവണ പൊലീസ് സ്റ്റേഷനിലെത്തി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു. സംഭവത്തിൽ അദ്ധ്യാപകനോട് വിശദീകരണം തേടുമെന്നും കോളേജ് കൗൺസിൽ പറഞ്ഞു. കെ.പി.സി.ടി. എ അദ്ധ്യാപകന്റെ അംഗത്വം പുതുക്കുന്നതും തടഞ്ഞു.
2023 മേയിൽ കോളേജ് അവധിക്കാലത്ത് ഡിസോൺ മത്സരങ്ങളുടെ തയ്യാറെടുപ്പ് സമയത്താണ് സനേഷ് സഹപാഠിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. ഇതോടെ വിദ്യാർത്ഥിനി പഠനം നിർത്തുകയായിരുന്നു.















