കോഴിക്കോട്: പി.പി മുകുന്ദൻ സേവാ പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്. മികച്ച സേവന പ്രവർത്തകർക്കുള്ള ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി മുകുന്ദന്റെ പേരിലുള്ള പ്രഥമ സേവാപുരസ്‌കാരത്തിനാണ് അദ്ദേഹം അർഹനായത്.
സാമൂഹികസേവന രംഗത്ത് രാഷ്‌ട്രീയത്തിനതീതമായ സേവനം കാഴ്ച വച്ചതിനാലാണ് സുരേഷ് ഗോപിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പി.പി. മുകുന്ദന്റെ ഓർമകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് കോഴിക്കോട് നടത്തുന്ന വന്ദേമുകുന്ദം പരിപാടിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അവാർഡ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 13-ന് രാവിലെ 11-ന് കല്ലായി റോഡിലുള്ള സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.















