വിക്രം ലാൻഡർ പിടിച്ചെടുത്തത് 250 തരംഗങ്ങള്‍; ഭൂമികുലുക്കത്തിന് സമാനമായി ചന്ദ്രനിൽ തുടർച്ചയായി പ്രകമ്പനങ്ങൾ; രഹസ്യങ്ങളുടെ ചുരുളഴിച്ച് ISRO
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിക്രം ലാൻഡർ പിടിച്ചെടുത്തത് 250 തരംഗങ്ങള്‍; ഭൂമികുലുക്കത്തിന് സമാനമായി ചന്ദ്രനിൽ തുടർച്ചയായി പ്രകമ്പനങ്ങൾ; രഹസ്യങ്ങളുടെ ചുരുളഴിച്ച് ISRO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 01:03 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിയ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. പേടകം ചാന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ട് വർഷമൊന്ന് കഴിഞ്ഞെങ്കിലും ലാൻഡറും റോവറും പങ്കുവച്ച വിവരങ്ങൾ ശാസ്ത്രജ്ഞർ ഇന്നും പഠനവിധേയമാക്കുകയാണ്. ഏറ്റവുമൊടുവിലായി വിക്രം ലാൻഡറിലെ ഇൻസ്ട്രുമെൻ്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി (ILSA) രേഖപ്പെടുത്തിയ ചാന്ദ്ര പ്രകമ്പനങ്ങളാണ് ശാസ്ത്രലോകത്തെ ചർച്ചാ വിഷയം.

2023 ഓ​ഗസ്റ്റ് 24 മുതൽ‌ സെപ്റ്റംബർ നാല് വരെയുള്ള സമയത്ത് 250 പ്രകമ്പന സിഗ്നലുകളാണ് ഐഎൽഎസ്എ രേഖപ്പെടുത്തിയത്. പ്ര​ഗ്യാൻ റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങളും ഡാറ്റകളും ഈ പേലോഡ് പിടിച്ചെടുത്തതായി ഇസ്രോ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നി‌രിക്കുന്നത്.

250 പ്രകമ്പന സിഗ്നലുകളിൽ ഏകദേശം 200 എണ്ണം റോവറിന്റെ ചലനങ്ങളോ ആൽഫ പാർട്ടിക്കിൾ, എക്സ്-റേ സ്പെക്ട്രോമീറ്റർ (APXS), ChaSTE തെർമൽ പ്രോബ് തുടങ്ങിയ ശാസ്ത്രീയ ഉപകരണങ്ങളുടെ ചലനവുമായോ ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിൽ 50-ഓളം പ്രകമ്പനങ്ങൾ ഇവയിൽ നിന്ന് വ്യത്യസ്തമാണ്. ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ ഇത് വിശദമാക്കാൻ സാധിക്കുന്നില്ലെന്നും ഭൂമി കുലുക്കത്തിന് സമാനമായ പ്രകമ്പനങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

അവയിൽ മിക്കതും ഹ്രസ്വമായിരുന്നു. മറ്റ് ചിലത് വൻ പൊട്ടിത്തെറികളായിരുന്നുവെന്നും പഠനം പറയുന്നു. മറ്റ് ചിലത് ദൈർഘ്യമേറിയതായിരുന്നു. ഈ സി​ഗ്നലുകളുടെ ആവൃത്തി 1 Hz മുതൽ 50 Hz വരെയാണ്. ചില സമയങ്ങളിൽ ആവൃത്തി 94 Hz വരെ എത്തി. സങ്കീർണ്ണമായ കാരണങ്ങൾ കൊണ്ടാകാം ഇതെന്നാണ് അനുമാനം.

ചാന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളെ കുറിച്ച് നിരവധി സിദ്ധാന്തങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. ചന്ദ്രോപരിതലത്തിലെ കമ്പനങ്ങളുടെ ആഘാതമാകാമെന്നാണ് ആദ്യത്തെ അനുമാനം. ചാന്ദ്ര ​ദിനത്തിൽ താപനിലയാകാം മറ്റൊരു കാരണം. താപനില മണ്ണിന്റെ വികാസത്തെയും സങ്കോചത്തെയും സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ചന്ദ്രനിൽ നിന്നുള്ള ആദ്യത്തെ ഡാറ്റയാണ് ചന്ദ്രയാൻ-3 നൽകിയിട്ടുള്ളത്. ചന്ദ്രന്റെ ആന്തരിക ഘടന മനസിലാക്കുന്നതിൽ നിർണായകമാകും ഈ‌ റിപ്പോർട്ടെന്നാണ് വിലയിരുത്തൽ.

Tags: chandrayaan-3250 Quakes on MoonMysterious FindingsILSA payloadisro
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies