തിരുവനന്തപുരം: വീണ്ടും പ്രസംഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ മൈക്ക് ഓപ്പറേറ്ററെ വിളിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എയും സംഘടകരും ചേർന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഓപ്പറേറ്റർ അപ്പോഴേക്കും അന്തംവിട്ട് ഓടി വേദിയിലെത്തുകയും ചെയ്തു.
സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങിനിടെയാണ് സംഭവം. പ്രസംഗിക്കുന്നതിന് താെട്ടു മുമ്പ് ഈ മൈക്കിന്റെ ആളൊന്ന് ഇങ്ങോട്ട് വന്നാല്‍ നല്ലതാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വേദിയിൽ ഒരു ആശങ്ക പരത്തിയത്. ഇത്തവണ മുഖ്യമന്ത്രി ക്ഷുഭിതനായില്ല, പൊട്ടിത്തെറിക്കാതെ സാഹചര്യം കൈകാര്യം ചെയ്തു.”എവിടെ മൈക്കിന്റെ ആൾ എവിടെ? മൈക്കിന്റെ ആൾവരട്ടെ” എന്ന് പറഞ്ഞു.വേദിയിൽ നിൽക്കുകയായിരുന്നു.
മൈക്ക് ഓപ്പറേറ്റര്‍ ഓടിക്കിതച്ച് അടുത്തെത്തിയെങ്കിലും ശരിയായി എന്ന് പറഞ്ഞ് ഓപ്പറേറ്ററെ തിരിച്ചയക്കുകായിരുന്നു. നേരത്തെ, മൈക്ക് പ്രശ്നം വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ കാരണം.