ഹോങ്കോങ്ങിൽ വച്ച് നഴ്‌സിംഗ് വിദ്യാർത്ഥിയായ യുവാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചു; സന്ദീപ് ഘോഷിനെതിരെ 2017ൽ എടുത്ത കേസിലെ വിവരങ്ങൾ വെളിപ്പെടുത്തി ഡോക്ടർമാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഹോങ്കോങ്ങിൽ വച്ച് നഴ്‌സിംഗ് വിദ്യാർത്ഥിയായ യുവാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചു; സന്ദീപ് ഘോഷിനെതിരെ 2017ൽ എടുത്ത കേസിലെ വിവരങ്ങൾ വെളിപ്പെടുത്തി ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 07:36 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെതിരെ ലൈംഗിക പീഡന ആരോപണവും ഉയർന്നിരുന്നതായി റിപ്പോർട്ട്. 2017ൽ ഹോങ്കോങ്ങിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്ന യുവാവിനെ പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെ ഉയർന്ന ആരോപണം. ഈ കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി സന്ദീപ് ഘോഷ് കുറ്റക്കാരനല്ലെന്ന വാദം അംഗീകരിച്ച് വെറുതെ വിടുകയായിരുന്നു.

വസ്ത്രം മാറുന്ന മുറിയിൽ വച്ച് സന്ദീപ് ഘോഷ് ജനനേന്ദ്രിയത്തിൽ തൊടാൻ ശ്രമിച്ചുവെന്നായിരുന്നു നഴ്‌സിംഗ് വിദ്യാർത്ഥിയുടെ ആരോപണം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനിയുടെ കൊലപാതകം മറച്ചുവയ്‌ക്കാൻ ശ്രമിച്ചതും, സാമ്പത്തിക ക്രമക്കേടുകളിൽ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ഇയാൾ വീണ്ടും വാർത്തകളിൽ ഇടം നേടിയത്. നഴ്‌സിംഗ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ വ്യക്തി തന്നെയാണ് കൊൽക്കത്ത കേസിലും അറസ്റ്റിലായതെന്ന് ഇയാളെ കണ്ട ചില ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. പിന്നാലെയാണ് 2017ൽ നടന്ന സംഭവവും വീണ്ടും വാർത്തകളിൽ ഇടം നേടിയത്.

ഒരു എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് സന്ദീപ് ഘോഷ് ഹോങ്കോങ്ങിലെത്തുന്നത്. 2017 ഏപ്രിൽ 8ന് ഹോങ്കോങ്ങിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ വച്ചാണ് നഴ്‌സിംഗ് വിദ്യാർത്ഥിയായ യുവാവിനോട് ഇയാൾ അപമര്യാദയായി പെരുമാറിയത്. ക്ലിനിക്കൽ അറ്റാച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് 45കാരനായ സന്ദീപ് അന്ന് ഹോങ്കോങ്ങിലെത്തിയത്. ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ശേഷം ”നിങ്ങൾക്കിത് ഇഷ്ടമാണോ” എന്ന് സന്ദീപ് ഘോഷ് ചോദിച്ചതായും നഴ്‌സിംഗ് വിദ്യാർത്ഥി ആരോപിക്കുന്നു.

എന്നാൽ തന്റെ ഉച്ചാരണത്തിന്റെ പ്രശ്‌നമായിരുന്നുവെന്നും, വാക്കുകൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചത്. തോൾ എല്ലിൽ സംഭവിക്കുന്ന തകരാറുകൾ എപ്രകാരം ശരിയാക്കാമെന്നാണ് താൻ പഠിപ്പിക്കാൻ ശ്രമിച്ചതെന്നും, അതിനിടെ അബദ്ധത്തിൽ യുവാവിന്റെ ഇടുപ്പിൽ സ്പർശിക്കുകയായിരുന്നുവെന്നും സന്ദീപ് ഘോഷ് അവകാശപ്പെട്ടു. മറ്റ് ദുരുദ്ദേശങ്ങൾ തന്റെ പ്രവർത്തിയിൽ ഉണ്ടായിരുന്നില്ലെന്ന വാദം ഹോങ്കോങ്ങിലെ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയും ഇയാളെ കുറ്റവിമുക്തനാക്കുകയുമായിരുന്നു. പിന്നാലെ മെഡിക്കൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാം റദ്ദാക്കിയ ശേഷം സന്ദീപ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

സന്ദീപ് ഘോഷ് ഹോങ്കോങ്ങിലേക്ക് പോയിരുന്നുവെന്നും, പീഡനശ്രമത്തിന് ജയിലിൽ കിടന്നിട്ടുണ്ടെന്നും ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റും അസോസിയേഷൻ ഓഫ് ഹെൽത്ത് സർവീസ് ഡോക്ടേഴ്സിന്റെ ജനറൽ സെക്രട്ടറിയുമായ ഡോ ഉപ്പൽ ബാനർജി പറയുന്നു. സന്ദീപിനെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതിന് വലിയ രീതിയിലുള്ള നിയമനടപടികൾ പാലിക്കേണ്ടതായി വന്നിരുന്നു. ഓർത്തോപീഡിക് അസോസിയേഷന്റെ ആഗോളതലത്തിലുള്ള ബന്ധങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും ഉപ്പൽ ബാനർജി പറയുന്നു. സന്ദീപ് ഘോഷിനെതിരെ പല കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് 2017ലെ സംഭവവും പുറത്ത് വരുന്നത്.

 

 

 

Tags: hong kongFEATURED2RG Kar's Sandip Ghoshmolestation case
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies