ശ്രീനഗർ: പ്രകോപനമില്ലാതെ പാക് അതിർത്തിയിൽ വെടിവയ്പ്പ്. ജമ്മു ജില്ലയിലെ അഖ്‌നൂർ പ്രദേശത്തുണ്ടായ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 2.35-നായിരുന്നു സംഭവം. അതിർത്തിക്കപ്പുറത്ത് നിന്ന് അഖ്‌നൂർ പ്രദേശത്ത് പ്രകോപനമില്ലാതെ വെടിവയ്പ്പ് ഉണ്ടായി. പിന്നാലെ ബിഎസ്എഫ് പ്രത്യാക്രമണം നടത്തി. ഇതിനിടയിലാണ് ജവാന് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ സൈന്യം സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.















