ഭൂമിയിൽ എവിടെ ചെന്നാലും മലയാളിയെ കാണാമെന്നാണ് പറയാറ്. ഓസ്ട്രേലിയൻ മന്ത്രിസഭയിൽ വരെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് മലയാളി. കേരളത്തിന് തന്നെ അഭിമാനമാവുകയാണ് കോട്ടയം മൂന്നിലവുകാരുടെ ജിൻസൺ ചാൾസൻ.
ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി മന്ത്രിസഭയിൽ കായികം കലാസാംസ്കാരികം യുവജനക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയായാണ് ജിൻസൺ ചുമതലയേറ്റത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ചാൾസൺ തെരഞ്ഞെടുക്കപ്പെട്ടത്.
ഓസ്ട്രേലിയയിലെ മറ്റ് പല സംസ്ഥാനങ്ങളിലും മലയാളികൾ മത്സരിച്ചിരുന്നെങ്കിലും ജിൻസൺ മാത്രമാണ് വിജയം നേടിയത്. നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ്പ് എൻഡ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും സേവനമനുഷ്ഠിക്കുകയാണ് ജിൻസൺ ചാൾസ്. 2018-ൽ നഴ്സിംഗ് ജോലിക്കായാണ് ഓസ്ട്രേലിയയിലെത്തിയത്.