സ്ത്രീ-പുരുഷ ഭേദമന്യേ പൊതുവെ എല്ലാവരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. വെറുതെ മുടിയിലൂടെ കയ്യോടിച്ചാൽ തന്നെ കൊഴിഞ്ഞു വരുന്ന മുടിയിഴകൾ കൂടുതലായിരിക്കും. എന്നാൽ ഇനി വിഷമിക്കേണ്ട. കുന്നിക്കുരുവിലുണ്ട് പരിഹാരം.
നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന കായകളിലൊന്നായിരുന്നു കുന്നിക്കുരു. ഔഷധ ഗുണങ്ങളേറെയുള്ള കുഞ്ഞിക്കുരു വിഷവിത്ത് കൂടിയാണ്. എന്നാൽ മുടികൊഴിച്ചിൽ അകറ്റാൻ കുന്നിക്കുരു എണ്ണ മികച്ചതാണെന്നാണ് പഴമക്കാർ പറയുന്നത്.
എണ്ണ തയ്യാറാക്കാം..
ഇതിനായി ഉണക്കിയെടുത്ത കുന്നിക്കുരുക്കൾ നന്നായി പൊടിച്ചെടുക്കുക. തരികൾ ഇല്ലാതെ പൊടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുന്നിക്കുരു പൊടിയിലേക്ക് അൽപം ഭൃംഗരാജ് സസ്യത്തിന്റെ നീരൊഴിച്ച് മിശ്രിതം പേസ്റ്റ് രൂപത്തിലാക്കുക. ഒരു പാത്രത്തിൽ എള്ളെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കുഴച്ചെടുത്ത മിശ്രിതം ഇട്ട് നന്നായി ഇളക്കുക. എണ്ണയിലേക്ക് ഭൃംഗരാജിന്റെ നീര് കുറച്ചു കൂടി ചേർത്ത് കൊടുക്കാം.
എണ്ണ തിളച്ച ശേഷം ഇത് തണുക്കനായി മാറ്റിവയ്‌ക്കുക. തുടർന്ന് അരിച്ചെടുത്ത് വായു കടക്കാത്ത കുപ്പികളിലാക്കി സൂക്ഷിക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് തലയിൽ തേച്ച് നന്നായി മസാജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
NB: കുന്നിക്കുരു വിഷവിത്ത് ആയതിനാൽ ഇവ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.