മുംബൈ: വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. അമ്മ റിമ്മ മൽഹോത്രയോടൊപ്പമാണ് സിദ്ധാർത്ഥ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും ഇരുവരും പങ്കെടുത്തു.
താരത്തെ കാണാനായി തടിച്ചുകൂടിയ ആരാധകർക്ക് സിദ്ധാർത്ഥ് വിനായക ചതുർത്ഥി ആശംസകളും നേർന്നു. പരമ്പരാഗത വേഷം ധരിച്ചാണ് സിദ്ധാർത്ഥ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പുരോഹിതനിൽ നിന്ന് പ്രസാദം വാങ്ങിയ ശേഷമാണ് ഇരുവരും മടങ്ങിയത്.
ഈ മാസം എട്ടിന് സിദ്ധാർത്ഥ് മൽഹോത്രയും ഭാര്യ കിയാര അദ്വാനിയും അംബാനി കുടുംബത്തേടൊപ്പം വിനായക ചതുർത്ഥി ആഘോഷിച്ചിരുന്നു. ആഘോഷത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.















