ബാഗ്പത് : മാവിൽ തുപ്പിയിട്ട് റൊട്ടിയുണ്ടാക്കിയ പാചകക്കാരൻ അറസ്റ്റിൽ . ഉത്തർപ്രദേശിലെ ബാഗ്പത് കോട്വാലി നഗരത്തിലെ ഗുൽസാർ ഹോട്ടൽ തൊഴിലാളി സദ്ദാം ഹുസൈനാണ് അറസ്റ്റിലായത് .
തുപ്പിയിട്ട മാവ് കൊണ്ട് ഇയാൾ റൊട്ടി ഉണ്ടാക്കിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദൃശ്യങ്ങളിൽ സദ്ദാം തന്തൂരി റൊട്ടി മാവിൽ തുപ്പുന്നത് വ്യക്തമായി കാണാം. സദ്ദാമിനൊപ്പം ഹോട്ടൽ ഉടമ എഹ്‌സാനുമുണ്ട്.
ഹെഡ് കോൺസ്റ്റബിൾ ധീരജ് കുമാറാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.എഹ്‌സാൻ നടത്തുന്ന ധാബയിൽ റൊട്ടി ഉണ്ടാക്കാനാണ് സദ്ദാം ഹുസൈനെ നിയമിച്ചിരുന്നത്.ഉത്തർപ്രദേശിലെ ബാഗ്പത് നഗരത്തിലെ ഖാസിയാൻ മസ്ജിദിന് സമീപമാണ് സദ്ദാം ഹുസൈൻ താമസിക്കുന്നത്.















