വിശ്വാസത്തിന്റെയും ഭക്തിയുടെയും അതുല്യമായ സംഗമമാണ് അയോദ്ധ്യ രാമക്ഷേത്രത്തിൽ കാണുന്നത് . രാം ലല്ലയെ ദർശിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ പേരാണ് അയോദ്ധ്യയിൽ എത്തുന്നത്. ഇപ്പോഴിതാ അയോദ്ധ്യയിൽ വീടിന്റെ പ്രതിരൂപങ്ങൾ നിർമ്മിക്കുന്ന ഭക്തരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത് .
അയോധ്യയിലെത്തിയ ഭക്തർ രാം ലല്ലയുടെ ദർശനവും ആരാധനയും കഴിഞ്ഞ് ക്ഷേത്രപരിസരത്ത് തന്നെ കിടക്കുന്ന ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് പ്രതീകാത്മകമായ ചെറിയ വീട് നിർമ്മിക്കുന്നു. രാം ലല്ലയുടെ അനുഗ്രഹം എന്നും തങ്ങളുടെ വീട്ടിൽ ഉണ്ടാകാനും , തങ്ങൾക്ക് വീട് നിർമ്മിക്കാൻ അനുഗ്രഹിക്കാനുമൊക്കെ ഭഗവാനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിൽ ക്ഷേത്രപരിസരത്ത് പ്രതീകാത്മകമായ വീട് പണിത് ഭഗവാനോട് പ്രാർത്ഥിച്ചാൽ തങ്ങളുടെ ആഗ്രഹം ഭഗവാൻ നിറവേറ്റുമെന്നും ഭക്തർ വിശ്വസിക്കുന്നു.- അയോധ്യ പണ്ഡിറ്റ് വിഷ്ണു ദാസ് പറഞ്ഞു .ക്ഷേത്രപരിസരത്ത് പ്രതീകാത്മക വീടുകൾ പണിയുന്ന പാരമ്പര്യം വളരെ പഴക്കമുള്ളതാണെന്നും ആളുകൾ വന്ന് ഈ രീതിയിൽ പ്രതീകാത്മകമായ വീട് നിർമ്മിക്കുന്നുവെന്നും നാളുകൾക്ക് ശേഷം സ്വന്തമായി വീട് വച്ച ശേഷം ഭഗവാന് നന്ദി അർപ്പിക്കാൻ എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.















