അടുത്തിടെയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ അശ്വിനെയാണ് ദിയ ജീവിത പങ്കാളിയാക്കിയത്. എന്നാൽ വലിയൊരു രഹസ്യം കഴിഞ്ഞ ദിവസം ദിയ വെളിപ്പെടുത്തി. ഒരുവർഷം മുൻപ് തന്നെ രഹസ്യമായി വിവാഹിതരായിരുന്നുവെന്നാണ് ദിയ തുറന്നുപറഞ്ഞത്. സെപ്റ്റംബർ അഞ്ചിന് നടന്നത് ഔദ്യോഗിക വിവാഹമാണെന്നും അവർ പങ്കുവച്ച വീഡിയോയിൽ കുറിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം റീലായി പങ്കുവച്ച വീഡിയോയിൽ ക്ഷേത്രത്തിന് മുന്നിൽ നിന്ന് അശ്വിൻ ദിയയുടെ കഴുത്തിൽ താലി ചാർത്തുന്നതും. നെറുകിൽ സിന്ദൂരം തൊടുന്നതും കാണാം. ഞങ്ങളുടെ കുഞ്ഞ് രഹസ്യം വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും വിവാഹിതരാകുന്നത്.
സെപ്റ്റംബർ അഞ്ചിനായിരുന്നു ഞങ്ങളുടെ ഔദ്യോഗിക വിവാഹം. പക്ഷേ എന്തുണ്ടായാലും ഇനിയങ്ങോട്ട് എന്നും താങ്ങും തണലുമായി രണ്ടുപേരും ഒപ്പമുണ്ടാകുമെന്ന് പോയവർഷം തന്നെ സത്യം ചെയ്തതാണ്. ലോകമറിയാത്ത ഞങ്ങളുടെ ചെറിയ രഹസ്യം—എന്നാണ് ദിയ കുറിച്ചിരിക്കുന്നത്. രസകരമായ കമൻ്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
View this post on Instagram
“>
View this post on Instagram