വെനം സീരിസിലെ അവസാന ചിത്രം “വെനം ദ് ലാസ്റ്റ് ഡാൻസ്” എന്ന ചിത്രത്തിന്റെ പുതിയ ചിത്രം പുറത്തുവിട്ടു. മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വിഎഫ്എക്സിനും വയലസിൻസും ഏറെ പ്രാധാന്യം നൽകുന്നതാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അന്യഗ്ര ജീവികളടക്കം എതിരാളികളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ആവേശത്തിന്റെ അണപൊട്ടിക്കുന്നതാണ്. ടോം ഹാർഡി നായകനാകുന്ന ചിത്രം കെല്ലി മാർസലാണ് സംവിധാനം ചെയ്യുന്നത്. ഓക്ടോബർ 25ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.
വെനവും എഡ്ഡിയും വേർപിരിയുമെന്ന് സൂചന നൽകുന്ന ട്രെയിലറിൽ എപ്പിക് കൺക്ലൂഷൻ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ടു ഭാഗങ്ങളും എഴുതിയതും നിർമിച്ചതും കെല്ലി മാർസൽ തന്നെയാണ്. 2018ലും 2021 ലും പുറത്തിറങ്ങിയ വെനം സീരിസ് രണ്ടുപേരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യഭാഗം 856 മില്യൺ നേടിയപ്പോൾ കൊവിഡ് സമയത്ത് ഇങ്ങിയ രണ്ടാം ഭാഗത്തിന് 502 മില്യൺ സ്വന്തമാക്കാനായി.