എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ചെരിപ്പിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. 13 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.
ക്വാലാലംപൂരിൽ നിന്നുമെത്തിയ യാത്രക്കാരിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണം ചെരുപ്പിനുള്ളിലാക്കി കടത്താൻ ശ്രമിക്കുകയായിരുന്നു.
ഓണമായതിനാൽ കേരളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ്. ഇത് മറയാക്കി സ്വർണം കടത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ കർശന പരിശോധനകൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.















