പത്തനംതിട്ട: ആധാർകാർഡ് ദുരുപയോഗം ചെയ്യപ്പെട്ടെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ രണ്ട് യുവതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി പ്രജിത, കൊണ്ടോട്ടി സ്വദേശി സനൗസി എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിനി ശാന്തി സാം ആണ് തട്ടിപ്പിനിരയായത്.
ശാന്തിയുടെ ആധാർകാർഡ് ദുരുപയോഗപ്പെട്ടതായും കേസിൽപ്പെടാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു യുവതികളുടെ ആവശ്യം. തുടർന്ന് 49 ലക്ഷം രൂപ ഇവർ തട്ടിയെടുത്തു. വാട്‌സ്ആപ്പിലൂടെയും ഫോണിലൂടെയും തുടർന്നും യുവതികൾ പണം ആവശ്യപ്പെട്ടിരുന്നു.
ശാന്തി സാമിന്റെ നാല് അക്കൗണ്ടുകളിൽ നിന്ന് പലപ്പോഴായി പണം നഷ്ടപ്പെടുകയും ചെയ്തു. ഇത് തുടർക്കഥയായതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു ശാന്തി. പണം തട്ടുന്നതിനായി യുവതികൾ നിരവധി പേരെ നോട്ടമിട്ടിരുന്നതായി പൊലീസ് അറിയിച്ചു.