ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേഴ്സണൽ സെക്രട്ടറിയെന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. നിസമാബാദ് സ്വദേശിയായ ഫാറൂഖ് അമൻ (26) ആണ് പിടിയിലായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേഴ്സണൽ സെക്രട്ടറിയെന്ന വ്യാജേന ഇയാൾ ഓൺലൈൻ ചൂതാട്ടം സംഘടിപ്പിക്കുകയും ഇതിലേക്ക് ആളുകളയെും വിദ്യാർത്ഥികളെയും ക്ഷണിക്കുകയുമായിരുന്നു.
മത്സര പരീക്ഷകളിൽ വിജയിപ്പിക്കാൻ സഹായിക്കാമെന്നും പകരം തനിക്ക് പണം നൽകിയാൽ മതിയെന്നുമായിരുന്നു ഇയാളുടെ വാഗ്ദാനം. എന്നാൽ സംശയം തോന്നിയ ആളുകൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമനെ ലക്നൗവിലെ കാംത തിരയിൽ നിന്നും പിടികൂടി. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത, ഐടി ആക്റ്റ് തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.