ബെംഗളൂരു : ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ മസ്ജിദിനു മുന്നിൽ നിന്ന ഒരു സംഘം കല്ലെറിഞ്ഞതിനെ തുടർന്നുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് മാണ്ഡ്യ ജില്ലയിലെ നാഗമംഗല ടൗണിലെ ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്താൻ ശ്രമിച്ച 40 ഓളം പേരെ വെള്ളിയാഴ്ച കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു മഹാനഗർ ഗണേഷ് ഉത്സവ് സമിതിയാണ് നഗരത്തിലെ ടൗൺഹാളിന് സമീപം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഈ പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു . ഡിസിപി ശേഖറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നു.
നാഗമംഗല ടൗണിൽ കടകളും വാഹനങ്ങളും ആക്രമിക്കുകയും കല്ലേറ് നടത്തുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച ചിലർ ഗണേശ വിഗ്രഹങ്ങൾ പിടിച്ചിരുന്നു. പോലീസ് സ്ഥലത്ത് നിന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തു ബലം പ്രയോഗിച്ച് നീക്കി.















