തൃശൂർ: റെക്കോർഡ് കല്യാണത്തിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ റെക്കോർഡ് ഭണ്ഡാരം വരവ്. സെപ്തംബറിലെ ആദ്യ ദിവസങ്ങളിൽ തന്നെ ഭണ്ഡാരം വരവ് 5.80 കോടി രൂപ കടന്നു.
ശനിയാഴ്ച ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 5,80,81109 രൂപയാണ് ഇതുവരെ ലഭിച്ചത്. കൂടാതെ 2. 626 കിലോ സ്വർണ്ണവും 17. 7 കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്. ഒപ്പം
നിരോധിച്ച 200 ഓളം നോട്ടുകളും ഭണ്ഡാരത്തിലുണ്ടായിരുന്നു. എസ് ഐ ബി ഗുരുവായൂർ ശാഖയ്‌ക്കായിരുന്നു എണ്ണൽ ചുമതല.
ചിങ്ങ മാസത്തിലെ വിവാഹ സീസണാണ് ഇത്തവണ റെക്കോർഡ് വരവിന് കാരണം. സെപ്‌തംബർ എട്ടിന് മാത്രം ഗുരുവായൂരിൽ 351 കല്യാണങ്ങളാണ് നടന്നത്. പുലർച്ചെ നാലുമണി മുതൽ തുടങ്ങിയ കല്യാണങ്ങൾ ഏറെ വൈകിയാണ് അവസാനിച്ചത്.















